---
title: "തെരുവുനായയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു"
english_title: "Man bitten by stray dog ​​dies of rabies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311157/Man bitten by stray dog ​​dies of rabies"
published_at: "2025-08-26T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ade935b2b6f_1000305005.png"
keywords: []
---

# തെരുവുനായയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു

> **Lead Summary:** കൊല്ലം : തെരുവുനായയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു. കൊട്ടാരക്കര പെരുംകുളം സ്വദേശി ബിജു ആണ് മരിച്ചത്.

## Article Content

കൊല്ലം : തെരുവുനായയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു. കൊട്ടാരക്കര പെരുംകുളം സ്വദേശി ബിജു ആണ് മരിച്ചത്.

പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. മൂന്നുമാസം മുൻപാണ് ബിജുവിന് തെരുവുനായയുടെ കടിയേറ്റത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311157/Man bitten by stray dog ​​dies of rabies)